തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവ കോഴക്കേസിൽ എസ്എഫ്ഐക്കെതിരെ ആരോപണവുമായി നൃത്തപരിശീലകൻ ജോമറ്റ് മൈക്കിൾ. മാർഗംകളി വിധികർത്താവ് ഷാജിയെ മർദിക്കുന്നതിന് തങ്ങൾ ദൃക്സാക്ഷികളാണെന്ന് ജോമറ്റ് ആരോപിച്ചു.
എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. മർദ്ദനം തുടർന്നപ്പോൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു. സെനറ്റ് ഹാളിന്റെ അടുത്തുള്ള മറ്റൊരു മുറിയിലേക്കു കൊണ്ടുപോയാണ് ഷാജിയെ മർദിച്ചത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള മാരകായുധങ്ങൾ മുറിയിലുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു.