ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി അപേക്ഷകർക്കായി സിഎഎ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. വെള്ളിയാഴ്ചയാണ് സിഎഎ മൊബൈൽ ആപ്പ് ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചത്. CAA 2019 എന്ന പേരിൽ ആപ്പ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഈ ആപ്പ് വഴിയും ഇനി പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.