മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് നടന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളുടെ വിജ്ഞാനപ്രദവും പ്രചോദിപ്പിക്കുന്നതുമായ പ്രസംഗ സെഷനുകളുണ്ടായിരുന്നു. ഡോ. രവി വാര്യർ മുഖ്യാതിഥിയായിരുന്നു. പത്മകുമാർ നായറായിരുന്നു വിശിഷ്ടാതിഥി. സജിത സതീഷ് ഇൻ്ററാക്ടീവ് സെഷൻ നയിച്ചു.
ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിലെ (10, 12 ക്ലാസ്) 42 കുട്ടികളെയും രക്ഷിതാക്കളെയും  ആദരിച്ചു. സ്‌കൂൾ ടോപ്പർമാരെ മാത്രം അഭിനന്ദിക്കുകയാണ് മറ്റ് അസോസിയേഷനുകൾ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി എല്ലായിപ്പോഴും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അതിൻ്റെ തനതായ രീതിയിൽ പ്രവർത്തിക്കുന്നു. ബഹ്‌റൈനിലും പുറത്തും ഉള്ള അംഗങ്ങളുടെ മക്കളായ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. ഇത് 17-ാം വർഷമാണ് ഇത്തരമൊരു പരിപാടി വിജയകരമായി നടത്തുന്നതെന്ന് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ പറഞ്ഞു.

ജ്യോതി മേനോൻ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജഗദീഷ് കുമാർ, സുധീർ, ഷീബ ശശി എന്നിവരെ പരിചയപ്പെടുത്തി. കൂടാതെ, ബഹ്റൈൻ സന്ദർശിക്കുന്ന അംഗങ്ങളുടെ മാതാപിതാക്കളെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ എല്ലായ്‌പ്പോഴും ആദരിക്കുന്നുവെന്ന് പ്രസിഡൻ്റ് അശോക് കുമാറും ജനറൽ സെക്രട്ടറി സതീഷും പറഞ്ഞു. അസിസ്റ്റൻ്റ് സെക്രട്ടറി ദീപക് വിജയൻ വിദ്യാർത്ഥികൾക്കും വിശിഷ്ട വ്യക്തികൾക്കും അംഗങ്ങൾക്കും നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *