വെണ്ടയ്ക്ക പലരുടെയും ഇഷ്ടപ്പെട്ട പച്ചക്കറിയാണ്. വെണ്ടയ്ക്ക കൊണ്ട് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ടല്ലോ.വെണ്ടയ്ക്ക ഫ്രൈ, വെണ്ടയ്ക്ക നിറച്ചത്, ബിണ്ടി മസാല എന്നിങ്ങനെ നിരവധി വിഭവങ്ങൾ. ദിവസവും വെറും വയറ്റിൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നതായി വിദ​ഗ്ധർ പറയുന്നു.
മൂന്നോ നാലോ വെണ്ടയ്ക്ക രണ്ടായി നീളത്തിൽ കീറി രണ്ട് ​ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. രാത്രിമുഴുവൻ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തിൽ കലർത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബർ, മാംഗനീസ്, വിറ്റാമിൻ സി എന്നിവ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. 
വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടയ്ക്ക വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിർത്താനും മെറ്റബോളിസം വർദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും. മെറ്റബോളിസത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും നിർണായകമായ ധാതുവായ മാംഗനീസ് വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. 
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ഇത് ശരീരത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. 
വൈറ്റമിൻ എ, സി എന്നിവയും ആന്റിഓക്‌സിഡന്റ്‌സും വെണ്ടയ്ക്കയിൽ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചർമ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചർമ്മത്തിലെ പാടുകളും മറ്റു പ്രശ്‌നങ്ങളും കുറയ്ക്കാനും സഹായിക്കും. 
നാരുകൾ അടങ്ങിയ വെണ്ടയ്ക്ക വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് റിസേർച്ച് ഗേറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിന് ഫെെബർ സഹായിക്കുന്നതായി വി​ദ​ഗ്ധർ പറയുന്നു. കൂടാതെ, വെണ്ടയ്ക്കയിൽ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്. വെണ്ടയ്ക്ക വെള്ളം രാവിലെയോ ഭക്ഷണത്തിന് മുമ്പോ കഴിക്കുന്നതാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. 
വെണ്ടയ്ക്ക വെള്ളം മിക്ക ആളുകൾക്കും സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ചിലർക്ക് ഗ്യാസ് അല്ലെങ്കിൽ വയറുവേദന പോലുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാകാം.

By admin

Leave a Reply

Your email address will not be published. Required fields are marked *