തൃശൂർ: കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന്‍ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പിൽ അനിൽ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കളിച്ചുകൊണ്ടിരിക്കെ വീടിനു മുന്നിലെ ഓടുകൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞുവീണ് തലയിലേയ്ക്ക് വീഴുകയായിരുന്നു. വല്ലച്ചിറ ഗവ. യു.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിയാണ്. സഹോദരി: അനശ്വര.