ഉഴവൂർ: പാർലമെന്റ് മണ്ഡലത്തിൽ എംപിയുടെ പ്രാദേശിക വികസനഫണ്ട് പൂർണ്ണമായി വിനിയോഗിക്കാൻ കഴിഞ്ഞത് ജനകീയ താൽപര്യം പരിഗണിച്ച് പദ്ധതികൾ രൂപികരിച്ചതിലൂടെയാണെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. ചിറയിൽക്കുളം ഹാപ്പിനെസ് സെന്ററിൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച് മൂന്ന് മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എംപി.
പദ്ധതികളുടെ രൂപീകരണത്തിൽ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങളും താൽപര്യവും തേടിയിരുന്നു. ഫണ്ട് വിനിയോഗം യോഗം ചേർന്ന് കൃത്യമായി വിലയിരുത്താൻ ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ താൽപര്യവും ഉദ്യോഗസ്ഥരുടെ നേതൃത്വവും വഴിയാണ് സംസ്ഥാനത്ത് ഫണ്ട് വിനിയോഗിത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞതെന്നും എംപി പറഞ്ഞു.
ചിറയിൽക്കുളത്ത് 4.5 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് മിനി മാസ്റ്റ് ലൈറ്റുകളാണ് എംപി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ദിവസേന വിനോദത്തിനും വ്യായാമത്തിനുമായെത്തുന്ന നൂറുകണക്കിനാളുകൾക്ക് എംപിയുടെ ഇടപെടൽ ഏറെ നേട്ടമായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി കുര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, മേരി സജി, സിറിയക് കല്ലട, ബിൻസി അനിൽ, പി.എൽ ഏബ്രഹാം, ജോസ് തെട്ടിയിൽ, ജോയി പ്ലാത്തോട്ടത്തിൽ, തോമസ് മുപ്രാപ്പിള്ളിൽ, സജി ചിരട്ടോലിക്കൽ, വിനോദ് പുളിക്കനിരപ്പിൽ എന്നിവർ പ്രസംഗിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *