വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ. വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളും കോളൻ ക്യാൻസർ സാധ്യതയെ കൂട്ടിയേക്കാം.  
മലം പോകുന്നതിലെ മാറ്റങ്ങള്‍ ആണ് കോളൻ ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. മലത്തില്‍ രക്തം കാണുക,  മലം കറുത്ത് പോകുന്നത്, മലദ്വാരത്തില്‍ നിന്ന്‌ രക്തമൊഴുക്ക്‌,  മലബന്ധം, വയറിളക്കം, വയര്‍ വേദന, ഗ്യാസ്‌, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ക്ഷീണം, വിശപ്പിലായ്മ, ഛര്‍ദ്ദി,  ഭാരം കുറയുക തുടങ്ങിയവയൊക്കെ വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്. 
കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ ഭക്ഷണ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കോളൻ ക്യാൻസർ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.  
പയറുവര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറിനാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. കൂടാതെ വിറ്റാമിനുകളും ധാതുക്കളും മറ്റും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പഴങ്ങളാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആപ്പിള്‍, പിയര്‍, ബെറി പഴങ്ങള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 
പച്ചക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളി, ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയിലും ഫൈബര്‍ ഉള്‍പ്പെടുന്നു. നട്സും സീഡുകളിലും ഫൈബര്‍ ഉണ്ട്. അതിനാല്‍ ഇവയും  ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫ്ലക്സ് സീഡുകളും ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

By admin

Leave a Reply

Your email address will not be published. Required fields are marked *