കൊച്ചി: കാലടിയില്‍ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ(32)യാണ് മരിച്ചത്.ഇന്നലെയാണ് ലോഡ്ജില്‍ മുറി എടുത്തത്. മുറി തുറക്കാത്തതിനെത്തുടര്‍ന്ന് രാവിലെ കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ലോഡ്ജ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് കാലടി പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.