പത്തനംതിട്ട: ഇത്തവണ നാനൂറിലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പത്തനംതിട്ടയില്‍ എന്‍ഡിഎ പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ തവണ ബിജെപിക്ക് രണ്ട് അക്ക വോട്ട് ശതമാനം നല്കി. ഇത്തവണ രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ ലഭിക്കുമെന്നും മോദി പറഞ്ഞു.
ശരണം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. ഇത്തവണ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.
കേരളത്തിലെ കോളേജ് ക്യാംപസുകളില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്. ക്രിസ്ത്യന്‍ വൈദികര്‍ ആക്രമിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. കേരളത്തിലെ നിയമപാലനം പരാജയമാണെന്നും മോദി ആരോപിച്ചു.