കൊച്ചി: മലയാളി നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തയാളെ കൊല്‍ക്കത്തയില്‍ വെച്ച് കൊച്ചി പൊലീസ് പിടികൂടി. യാസര്‍ ഇഖ്ബാല്‍ (51) എന്ന കൊല്‍ക്കത്ത സ്വദേശിയാണ് പിടിയിലായത്. 130 കോടി രൂപയുടെ വായ്പ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
പണം കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെ നടി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.