മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പുണ്യ സന്ദർശനാർത്ഥം മദീനയിലെ പ്രവാചകൻ്റെ പള്ളിയിലെത്തി. പ്രവാചകന്റെ വിശുദ്ധ ശരീരം സംസ്കരിച്ച റൗളാ ശരീഫിൽ പ്രവേശിച്ച് പ്രവാചകന് അഭിവാദ്യം അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
പ്രവാചകന്റെ പള്ളിയിലെത്തിയ കിരീടാവകാശിയെ എതിരേൽക്കുന്നതിന് മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ്, ഹജ്ജ് – ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽറബീഅ എന്നിവർ നേതൃത്വം നൽകി.
പ്രവാചകൻ്റെ പള്ളിയിലെ ഇമാമുമാരും പ്രബോധകരും മതകാര്യ നേതാക്കളും സന്നിഹിതരായിരുന്നു.
തുടർന്ന്, കിരീടാവകാശി പ്രവാചകൻ ആദ്യമായി നിർമിച്ച ഖുബാ പ്രദേശത്തെ പള്ളിയും സന്ദർശിക്കുകയും അവിടെ വെച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു.
ഖുബാ മസ്ജിദിൽ കിരീടാവകാശിയെ മദീനയിലെ ഇസ്ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിൻ്റെ ഡയറക്ടർ ജനറലും ഖുബാ മസ്ജിദിലെ ഇമാമും ഖതീബുമായ ഡോ. വാജിബ് ബിൻ അലി അൽഒതൈബി സ്വീകരിച്ചു.
ഡോ. സുലൈമാൻ ബിൻ സാലിം അല്ലാഹ് അൽറുഹൈലി, ഖുബാ മസ്ജിദ് ചീഫ് മുഅ്സിൻ, ശൈഖ് അഹമ്മദ് ഹസൻ ബുഖാരി, മദീന റീജിയൻ മേയർ, അൽ മുനവ്വറ എഞ്ചിനീയർ ഫഹദ് ബിൻ മുഹമ്മദ് അൽ ബാലിഹിഷി ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.