തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ കോഴ ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ വീട് സന്ദർശിച്ച് സിപിഐഎം നേതാക്കൾ.
മരണം വേദനാജനകവും ദൗർഭാഗ്യകരവുമെന്ന് പറഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി കെ സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
സുധാകരൻ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുകയാണ്. എന്തിനും എസ്എഫ്ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ല. സുധാകരൻ ഇത് അവസാനിപ്പിക്കണമെന്നും പി കെ ശ്രീമതി പ്രതികരിച്ചു.
ഷാജിയുടെ ആത്മഹത്യയ്ക്കു കാരണമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് വിവരങ്ങൾ അന്വേഷിക്കട്ടെയെന്നും പി കെ ശ്രീമതി വ്യക്തമാക്കി.