മുൻ കോൺഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ ചേർന്നു. ബിജെപി ഡൽഹി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഭാര്യയാണ് പ്രണീത്. ബിജെപി ടിക്കറ്റിൽ പട്ട്യാലയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലായിരുന്നു നാല് തവണ എംപിയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ പ്രണീത് കൗറിനെ കോൺഗ്രസ് സസ്പെൻസ് ചെയ്തത്. കോൺഗ്രസുമായി അകന്ന പ്രണീത് ബിജെപിയോട് അടുത്തു. ഇന്ന് ഉച്ചയോടെയാണ് ബിജെപി ആസ്ഥാനത്തെത്തി പ്രണീത് കൗർ പാർട്ടി അംഗത്വം […]