ബംഗളുരു: ഉസ്‌ബെകിസ്ഥാന്‍ സ്വദേശിനിയായ യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഉസ്ബെകിസ്ഥാന്‍ സ്വദേശിയായ സെറീനാ(37)ണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇവര്‍ ബംഗളുരുവില്‍ എത്തിയത്. ശേഷാദ്രിപുരം ഏരിയയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
യുവതി ഹോട്ടല്‍ മുറിയില്‍ തനിച്ചാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ 4.30ന് ഹോട്ടല്‍ അധികൃതര്‍ ഇവരുടെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. പിന്നീട് മാസ്റ്റര്‍ കീ ഉപയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് എടുത്തെന്നും ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.