ഇടുക്കി: കരിമണ്ണൂര്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഉടുമ്പന്നൂര്‍ തട്ടക്കുഴ തൊട്ടിപ്പാറയില്‍ ഫൈസല്‍ ജബ്ബാറാ(31)ണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 3.8 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കരിമണ്ണൂരിനു സമീപം പള്ളിക്കാമുറിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
പോലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി അവിടെ പുറത്തുണ്ടായിരുന്ന ശൗചാലയത്തില്‍ കയറി ഒളിച്ചു. ഇവിടെനിന്നാണ് പിടികൂടിയത്. എസ്.ഐ. ഹരീഷ്, ഷംസുദീന്‍, ഉണ്ണികൃഷ്ണന്‍, മാഹിന്‍, മഹേശ്വരന്‍, നദീര്‍, ടോം, അനൂപ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.