ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം ‘കുബേര’ പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ചിത്രീകരിക്കുന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൊണാലി നാരംഗ് ചിത്രം അവതരിപ്പിക്കുന്നു.
ബാങ്കോങ്കിലെ ചിത്രീകരണത്തിൽ ചില സംഭാഷണ രംഗങ്ങളും ആക്ഷൻ രംഗങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രശ്മിക മന്ദന ചിത്രത്തിൽ നായികയായി എത്തുന്നു. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയിലാണ് ഒരുങ്ങുന്നത്. ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം: നികേത് ബൊമ്മി, പ്രൊഡക്ഷൻ ഡിസൈൻ: രാമകൃഷ്ണ സബ്ബാനി, മോണിക്ക നിഗോത്രേ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed