തൃശൂർ: കൊരട്ടിയിൽ അസ്ഥികൂടം കണ്ടെത്തി. കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. പുരുഷന്റെ അസ്ഥികൂടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അടിവസ്ത്രവും ലുങ്കിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിഷത്തിന്റേതെന്ന് സംശയിക്കുന്ന കുപ്പിയും ലഭിച്ചു. എത്ര പഴക്കമുണ്ടെന്നത് വ്യക്തമല്ല.