കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ ആരോപണം നേരിട്ട വിധി കര്‍ത്താവ് പി എന്‍ ഷാജിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകനെ കുടുക്കിയതാണെന്ന് ഷാജിയുടെ അമ്മയും, അടുത്ത സൃഹൃത്തുക്കളാണ് ഇതിന് പിന്നിലെന്ന് സഹോദരന്‍ അനില്‍ കുമാറും ആരോപിച്ചു.
കോഴ ആരോപണത്തില്‍ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 6.45 ഓടെ ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.’ഞാനൊരു തെറ്റും ചെയ്തില്ലെന്ന് ഷാജി കലോത്സവത്തില്‍ നിന്ന് തിരിച്ചെത്തിയ ഉടനെ പറഞ്ഞു. കാലുപിടിച്ച് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
അമ്മേ ഞാനൊരു തെറ്റും ചെയ്തില്ലെന്ന് പറഞ്ഞു. എന്നെ ആരോ കുടുക്കിയതാണെന്ന് പറഞ്ഞു. മൂന്ന് ദിവസം ഇത് തന്നെയാണ് പറഞ്ഞത്. ആരാണ്, എന്താണ് എന്നൊന്നും പറഞ്ഞില്ല.’ ഷാജിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഷാജിയുടെ മുഖത്തെ പാടുകള്‍ കണ്ടപ്പോഴാണ് കാര്യം തിരക്കിയതെന്ന് സഹോദരന്‍ അനില്‍കുമാര്‍ പറഞ്ഞു. ‘അവര്‍ ദേഹോപദ്രവം ചെയ്തില്ലെന്നാണ് ഷാജി പറഞ്ഞത്. എന്നെ പലയാളുകളും വിളിക്കുകയും സമീപിക്കുകയും ചെയ്തിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.
എല്ലാം അറിയുന്ന ആള്‍ക്കാര്‍ തന്നെയാണ് ഇത് ചെയ്തതെന്നാണ് അവന്‍ പറഞ്ഞത്. കുടുക്കിയതാണ്.’ അനില്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ട്. ആരോപണത്തിന് പിന്നാലെ ഷാജി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *