കാക്കനാട് : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പുതിയ വോട്ടർപട്ടികയിൽ എറണാകുളം ജില്ലയിൽ 25,79,058 വോട്ടർമാർ. 
ഇത്തവണയും സ്ഥലത്തില്ലാത്തവർ, മരിച്ചവർ എന്നിവരെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് തൃപ്പൂണിത്തുറ മണ്ഡലത്തിലാണ്. 2,06,198 പേർ. കുറവ് എറണാകുളം മണ്ഡലത്തിലും-1,61,237 വോട്ടർമാർ.
സ്ത്രീവോട്ടർമാർ തന്നെയാണ് എല്ലാ മണ്ഡലത്തിലും കൂടുതലുള്ളത്. ജില്ലയിൽ 13,22,585 സ്ത്രീ വോട്ടർമാരും 12,56,447 പുരുഷ വോട്ടർമാരുമാണുള്ളത്. 26 ട്രാൻസ് ജെൻഡർ വോട്ടർമാരുമുണ്ട്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ 6979 വോട്ടർമാർ കൂടിയിട്ടുണ്ട്. 
അതേസമയം അന്തിമപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് തലേദിവസം വരെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് അധികൃതർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *