ദേവികുളം: ഇനി സിപിഐഎമ്മിലേക്കില്ലെന്ന് വ്യക്തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടിയുമായി രണ്ടു വർഷമായി അകന്നുനിൽക്കുകയാണ് അദ്ദേഹം.
അടഞ്ഞുകിടക്കുന്ന വാതിൽ അടഞ്ഞുതന്നെ കിടന്നോട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ഉപദ്രവിക്കാൻ ശ്രമിക്കരുത്. ഉപദ്രവിച്ചാൽ മറ്റു വഴി തേടേണ്ടി വരും.
തനിക്കെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും രാജേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രാജേന്ദ്രനെ സിപിഐഎം സസ്പെൻഡ് ചെയ്തിരുന്നു.