തലശ്ശേരി- വിമാനത്തില്‍ പുകവലിച്ച യാത്രക്കാരനെ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ(48)യാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് 3.50ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തിന്റെ മുന്‍വശത്തെ ക്യാബിനില്‍ വെച്ച് യാത്രാ മധ്യേയാണ് പുകവലിക്കുകയായിരുന്നു. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ പെരുമാറിയെന്ന എയര്‍പോര്‍ട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
2024 March 13Keralasmokingflightസജീവന്‍ വടക്കുമ്പാട്title_en: passenger who smoked on the plane was arrested