കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റമദാന്‍ മാസത്തില്‍ നിയമവിരുദ്ധമായി ഭിക്ഷാടനം നടത്തുന്നുവരെ പിടികൂടാന്‍ കര്‍ശന പരിശോധനകള്‍ നടത്തും. മാര്‍ക്കറ്റുകള്‍, പള്ളികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും.
ഇത്തരത്തില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തും. ഭിക്ഷാടന കേസുകൾ ഉടൻ കൈകാര്യം ചെയ്യാൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഒരു ഹോട്ട്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.