കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വിൽപ്പന സർക്കാർ വേഗത്തിലാക്കിയത്.
ശബരി കെ റൈസ് –ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകൽപന ചെയ്‌ത സഞ്ചിയിലായിരിക്കും കെ റൈസ് വിതരണം ചെയ്യുക. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
ഒരു റേഷൻ കാർഡിന് ഇതിൽ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നൽകാനാണു നിർദേശം. ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകൾ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) നിന്ന് ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സർക്കാരിന്റെ ഏജൻസികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് ‘ഭാരത് അരി’ ആയി നൽകുന്നത്.ഇതിന് റേഷൻ കാർഡ് ആവശ്യമില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *