കൊട്ടിയം: ബൈക്ക് നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചു. കൊട്ടിയംപറക്കുളം വയലില്‍ പുത്തന്‍വീട്ടില്‍ നാസിം(22), സജാദ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉമയനല്ലൂര്‍ ഏലാ റോഡിലായിരുന്നു അപകടം. മയ്യനാട്ട് ഉത്സവംകണ്ടു മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.