ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിലാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. അസമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. പൗരത്വം എടുത്തുകളയാനല്ല, നല്‍കാനാണ് സിഎഎ എന്നും പ്രതിപക്ഷം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്​‍വാള്‍ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് അസമിൽ പ്രതിഷേധം തുടരുന്നത്. ലഖിം പൂരിൽ ജാതീയതാബാദി യുബ ഛത്ര പരിഷദാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചത്. അസമിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിയമത്തിന്‍റെ പകർപ്പ് കത്തിച്ചു. ഗുവാഹത്തിയിലും കോൺഗ്രസ്‌ പ്രതിഷേധിച്ചു. സി.പിഎമ്മും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധവുമായി രംഗത്തിറങ്ങി.അസമിലെ കോളേജുകളിലും പ്രതിഷേധമുയർന്നു. പ്രതിഷേധങ്ങൾ തുടർന്ന് പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. ഡൽഹിയിൽ ഉൾപ്പെടെ സുരക്ഷ തുടരുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് 31,000ലധികം അഭയാര്‍ഥികള്‍ക്ക് സിഎഎ ഗുണം ചെയ്യും. അപേക്ഷകള്‍ പരിശോധിക്കാന്‍ സെന്‍സസ് നടപടി ക്രമങ്ങളുടെ ഡയറക്ടറുടെ നേതൃത്വത്തില്‍ സമിതിയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *