തൃശൂർ: പുന്നയൂർക്കുളം ശാന്തി നഴ്സിങ്ങ് ഹോമിൻ്റെ സ്ഥാപകാംഗവും ഡോക്ടർ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യയുമായ ഡോ തമ്പുരാട്ടി എന്ന ഡോ കെ പി കെ തമ്പുരാൻ (അമ്മിണി തമ്പുരാൻ) അന്തരിച്ചു. 87 വയസ്സായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:50 ന് ശാന്തിയിൽ വെച്ചു തന്നെയായിരുന്നു അന്ത്യം.
തൃപ്പുണിത്തുറ രാജകുടുംബാംഗമാണ്. കേരള സർക്കാർ മെഡിക്കൽ സർവ്വീസിൽ DLO ആയിരിക്കുമ്പോഴാണ് റിട്ടയറാവുന്നത്. കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി മെഡിക്കൽ സർവ്വീസ് രംഗത്തു നിന്ന് പാടെ വിരമിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സംസ്കാര കർമ്മങ്ങൾ നടന്നു