മലപ്പുറം: പാണ്ടിക്കാട് യുവാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻമാരായ ആന്റ്‌സ് വിൻസൻ, ഷംസീർ ടി.പി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടി ആലുങ്ങൽ (36) ആണ് പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത്. പാണ്ടിക്കാട്ട് യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്കേസിലാണ് ഇന്നലെ മൊയ്തീൻ കുട്ടിയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. പൊലീസ് മർദനത്തിലാണ് മൊയ്തീൻ കുട്ടി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
പഞ്ചായത്ത് അംഗത്തിനും ഒരു സാമൂഹിക പ്രവർത്തകനുമൊപ്പമായിരുന്നു മൊയ്തീൻ കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നത്. പൊലീസ് സ്റ്റേഷന് പുറത്തുള്ള ഒരു കെട്ടിടത്തിൽ വച്ച് യുവാവിനെ പൊലീസ് ക്രൂരമായി മർദിച്ചതായി കൂടെയുണ്ടായിരുന്നവർ മീഡിയവണിനോട് പറഞ്ഞു. ഗുരുതരമായ ഹൃദ്രോഗമുള്ളയാളാണെന്ന് സൂചിപ്പിച്ച ശേഷവും പൊലീസ് മർദനം തുടർന്നെന്നും ഇവർ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *