തിരുവനന്തപുരം: ബിജെപിയിൽ പോയ പത്മജ വേണുഗോപാലിനെതിരായ പരാമര്‍ശത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ വിമർശനം. പത്മജയ്ക്ക് എതിരെ രാഹുൽ നടത്തിയതു മോശം പരാമർശമെന്നു ശൂരനാട് രാജശേഖരൻ യോഗത്തിൽ പറഞ്ഞു.
ലീഡറുടെ പേര് ഉപയോഗിച്ചതു ശരിയായില്ലെന്നും രാഹുലിന്റെ ഭാഷയിൽ അഹങ്കാരത്തിന്റെ സ്വരമെന്നും വിമർശനമുയർന്നു. എന്നാൽ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതാണെന്ന് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എംഎം ഹസ്സൻ മറുപടി നൽകി. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ മറുപടി.