ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. കേരളത്തിലെ  ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ രണ്ടാം പട്ടികയിലില്ല.  വിവിധ സംസ്ഥാനങ്ങളിലെ 72 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നാഗ്പൂരിൽത്തന്നെ മത്സരിക്കും. കർനാൽ മണ്ഡലത്തിൽ മനോഹര്‍ലാൽ ഖട്ടര്‍ മത്സരിക്കും. അനുരാഗ് താക്കൂർ ഹാമിർപൂരിൽ മത്സരിക്കും. പിയൂഷ് ഗോയൽ മുംബൈ നോര്‍ത്തിലും മത്സരിക്കും.
മുൻ പ്രധാനമന്ത്രി കൂടിയായ ജനതാദൾ നേതാവ് എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ മത്സരിക്കും. ശോഭ കരന്തലജെ ബാംഗ്ലൂര്‍ നോര്‍ത്തിൽ മത്സരിക്കും.  കര്‍ണാടകയിലെ പ്രതാപ് സിൻഹയ്ക്ക് സീറ്റ് നിഷേധിച്ചു. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ഹവേരിയിലും യെഡിയൂരപ്പയുടെ മകൻ ബിവൈ രാഘവേന്ദ്ര ഷിമോഗയിലും തേജസ്വി സൂര്യ ബാംഗ്ലൂര്‍ സൗത്തിലും മത്സരിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *