കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് രോഗികൾക്ക് (പരമാവധി 20 രോഗികൾക്ക്) 01/04/2024 മുതൽ 31/03/2025 വരെ ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ഒരു രോഗിക്ക് വിതരണം ചെയ്യുന്ന ആഹാര സാധനങ്ങളുടെ നിരക്കും രേഖപ്പെടുത്തേണ്ടതാണ്. താത്പര്യമുള്ളവർ മാർച്ച് 20 ന് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 0481-2563611, 2563612