കുവൈത്ത്: നാടകസിനിമ നടനും മുൻ കുവൈത്ത് പ്രവാസിയും ആയിരുന്ന സോമു മാത്യുവിനെ തനിമ കുവൈത്ത് ആദരിച്ചു.  സോമു മാത്യു അഭിനയിച്ച ‘നൊമ്പരക്കൂട്‌’ സിനിമ  കണികൾക്കായ് പ്രദർശിപ്പിച്ചു. തനിമ ജെനറൽ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷനായ ചടങ്ങിൽ ജിനു കെ അബ്രഹാം സ്വാഗതം ആശംസിച്ചു. തനിമ സീനിയർ ഹാർഡ് കോർ അംഗം ബാബുജി ബത്തേരി സോമു മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി. ദിലീപ് ഡികെ ആശംസ പ്രസംഗം നടത്തി. 
സീനിയർ അംഗങ്ങളായ ജേക്കബ് വർഗീസ്, ഷാജി വർഗീസ്, ബാബുജി ബത്തേരി, തോമസ് മാത്യു കടവിൽ എന്നിവർ സോമു മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം മൊമെന്റോ കൈമാറി. സോമു മാത്യു മറുപടി പ്രസംഗത്തിൽ സിനിമ കലാരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ചു.  

തനിമ അംഗം ആയിരുന്ന സോമു മാത്യു തന്റെ കുവൈറ്റിലെ പ്രവാസജീവിതത്തിനു ശേഷം നാടക – സിനിമ വേദികളികൾ തന്റെ അഭിനയപാടവം കൊണ്ടു ഒരുപാടു അവാർഡുകൾ കരസ്തമാക്കിയ കലാകാരനാണ്. 2022-23 മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ്, സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, അക്ഷരമുറ്റം അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു.

അദ്ദേഹത്തിനു ഈ അവാർഡുകൾക്ക് അർഹനാക്കിയ, നൊമ്പരക്കൂട് എന്ന സിനിമ വിവിധ ഫിലിം ഫെസ്റ്റിവല്ലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി അവാർഡുകൾ കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.   സോമു മാത്യുവിന്റെ ജേഷ്ഠ സഹോദരനും സംവിധായകനുമായ ജോഷി മാത്യു ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച സിനിമക്കുള്ള സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ്, ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ ന്യൂ ഡൽഹി, ജയ്പ്പൂർ ഫിലിം ഫെസ്റ്റിവൽ     തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും അവാർഡുകൾ നൊമ്പരക്കൂട് കരസ്തമാക്കിയിരുന്നു.

പെൺതനിമ അംഗങ്ങളായ ഡെയ്സി സുരേഷ്, ജിനിമോൾ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ വനിതാദിനം ആചരിച്ചു. ബാബുജി ബത്തേരി വനിതാദിന സന്ദേശം കൈമാറി. കലാസാംസ്കാരികമാധ്യമ  രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.  വിജേഷ് വേലായുധൻ നന്ദി അറിയിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *