തിരുവനന്തപുരം: കൽക്കത്ത വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക – ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂരിനെ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ആദരിച്ചു. 
ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ റെഡ്ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റ്‌ മുക്കംപാലമൂട് രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു പൊന്നാട അണിയിച്ചു. ചലച്ചിത്ര നിർമാതാവും കലാനിധി മുഖ്യ രക്ഷാധികാരിയുമായ കിരീടം ഉണ്ണി ഉപഹാരം സമ്മാനിച്ചു. 
ഗായകൻ മണക്കാട് ഗോപൻ, കലാനിധി ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ, രാജേഷ് രാജ്, പ്രവീൺ ഏണിക്കര എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *