ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ വനിതാ ദിനാഘോഷം ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി ശാലോം ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഫൗണ്ടർ മാനേജിങ് ഡയറക്ടർ ഡോ. ലില്ലി ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡൻ്റുമാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, അഡീഷനൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രഷറർ മാത്യൂ ജോസ്, ജോയിൻ്റ് ട്രഷറർ പിഎൻ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ജോയിൻ്റ് ഇൻ്റേണൽ ഓഡിറ്ററും വനിതാ ദിനാഘോഷ കമ്മിറ്റി കൺവീനറുമായ ലീന രമണൻ കൃതജ്ഞത പറഞ്ഞു. മേഘാ സോമനാഥനായിരുന്നു അവതാരക.

ചടങ്ങിൽ 2023-ലെ നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ സിൽവർ മെഡൽ നേടിയ ജ്യോതിക മാട്ടുമ്മൽ, ന്യൂ ഡൽഹിയിലെ സിഎസ്ഐആർ – നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ നിന്ന് അറ്റ്‌മോസ്ഫെറിക് സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അഞ്ജലി എസ് നായർ, ബോഡി ബിൽഡർ മമൊതാ ദേവി യുമ്നം എന്നിവരെ ആദരിച്ചു. 

ഡോ സുമേഷ് ഗുരുക്കളുടെ ശിക്ഷണത്തിൽ സത്വം കളരി സംഘത്തിലെ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റ്, അംബേദ്‌കർ നഗർ-പുഷ്‌പ വിഹാർ ഏരിയ വനിതാ വിഭാഗം അവതരിപ്പിച്ച നൃത്ത വിസ്‌മയവും സിദ്ധാർഥ്‌ ജയശങ്കർ, സൗപർണിക സന്തോഷ്, ദേവികാ മേനോൻ എന്നിവർ ആലപിച്ച സംഗീത സായാഹ്നവും വനിതാ ദിനാഘോഷ ചടങ്ങുകൾക്ക് ചാരുതയേകി. അത്താഴ വിരുന്നോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed