ടൊയോട്ട ഇന്ത്യ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി. 87,000 രൂപ വരെയാണ് വർധിപ്പിച്ചതെന്ന് വി3 കാർസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വില അപ്‌ഡേറ്റിന് ശേഷം, ഇന്നോവ ക്രിസ്റ്റയുടെ എക്‌സ്-ഷോറൂം വില ഇപ്പോൾ 19.99 ലക്ഷം രൂപയിൽ തുടങ്ങി 26.3 ലക്ഷം രൂപ വരെ ഉയരുന്നു. 2024 മാർച്ചിലെ പുതിയ വിലകൾ മുമ്പത്തേക്കാൾ 3.57 ശതമാനം കൂടുതലാണ്. 
GX സീരീസ് വകഭേദങ്ങൾ (GX 7S മാനുവൽ, GX FLT 8S മാനുവൽ, GX FLT 7S മാനുവൽ, GX 8S മാനുവൽ) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാതൊരു മാറ്റവുമില്ലാതെ വില നിലനിർത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം വില 19,99,000 രൂപ മാത്രമാണ്. വിഎക്സ് സീരീസ് വേരിയൻ്റുകളുടെ (വിഎക്സ് 7എസ് മാനുവൽ, വിഎക്സ് എഫ്എൽടി 7എസ് മാനുവൽ, വിഎക്സ് 8എസ് മാനുവൽ, വിഎക്സ് എഫ്എൽടി 8എസ് മാനുവൽ) വില 85,000 രൂപ വർധിച്ചു. അതായത് അതിൻ്റെ വിലയിൽ 3.57% വ്യത്യാസം ഉണ്ടായി. ഈ വേരിയൻ്റുകളുടെ പുതിയ വില യഥാക്രമം 24,64,000 രൂപയും 24,69,000 രൂപയുമാണ്.
ടോപ്പ് എൻഡ് വേരിയൻ്റായ ZX 7S മാനുവലിന് 87,000 രൂപയുടെ വിലവർദ്ധനയുണ്ടായി. അതിൻ്റെ ഫലമായി 3.42% വില വർദ്ധനയുണ്ടായി, അതിൻ്റെ പുതിയ വില 26,30,000 രൂപയായി എന്നാണ് റിപ്പോര്‍ട്ടുകൾ. 
അതേസമയം  ടൊയോട്ട 2024 ഫെബ്രുവരിയിലെ വിൽപ്പന റിപ്പോർട്ട് പുറത്തുവിട്ടു. ഇതനുസരിച്ച്, 2024 ഫെബ്രുവരിയിൽ ടൊയോട്ട വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഏവരെയും അത്ഭുതപ്പെടുത്തുകയും ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്ത മോഡൽ ഹിലക്സ് പിക്കപ്പാണ്. ഈ മോഡൽ വാർഷിക വിൽപ്പനയിൽ 28800 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു വർഷം മുമ്പ്, 2023 ഫെബ്രുവരിയിൽ, ഒരു യൂണിറ്റ് മാത്രമാണ് വിറ്റത്. എന്നാൽ, പുതിയ പരിഷ്‌കരിച്ച മോഡലിന് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *