ഇടുക്കി- ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ്, ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയുമായി വിവാഹം രജിസ്റ്റര്‍ ചെയ്ത് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതിനെതിരെഭാര്യ നല്‍കിയ കേസുകളില്‍ ഭാര്യയുടെ കുടുംബ വിഹിതമായി നല്‍കിയ തുകകള്‍ക്ക് പുറമെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും ജീവനാംശമായി പ്രതിമാസം മുപ്പതിനായിരം രൂപയുംനല്‍കുവാന്‍ തൊടുപുഴ കുടുംബ കോടതി ജഡ്ജി പി. എന്‍. സീതവിധിച്ചു. 
വിധി പ്രകാരമുള്ള തുക നല്‍കാത്തതിനാല്‍ ഹര്‍ജിക്കാരി കട്ടപ്പന കുടുംബ കോടതിയില്‍ ഫയല്‍ ചെയ്ത വിധി നടത്തു ഹരജി പ്രകാരം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള വസ്തുക്കളും ഭര്‍ത്താവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള   ഇന്നോവ കാറും കട്ടപ്പന കുടുംബകോടതിജപ്തി ചെയ്തു. സഹോദരന്റെ പേരിലുള്ള ഇന്നോവ കാര്‍ കട്ടപ്പന കുടുംബ കോടതി ജഡ്ജി സുധീര്‍ ഡേവിഡിന്റെ ഉത്തരവിന്മേല്‍ ആമീന്‍ ജപ്തി ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഭര്‍ത്താവ് യാതൊരു കാരണവുമില്ലാതെ ഉപേക്ഷിച്ചു എന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭര്‍ത്താവില്‍ നിന്നും കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും വേണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സ്വദേശിനി ഫയല്‍ ചെയ്തകേസുകളിലാണ് വിധി ഉണ്ടായിട്ടുള്ളത്.
ഭര്‍ത്താവ് രജിസ്ട്രാറെ തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതിനും ഭാര്യയെ പീഡിപ്പിച്ചതിനും എതിരെ ഭാര്യ തൊടുപുഴ പോലീസില്‍ കേസ് കൊടുക്കുകയും പോലീസ് ഭര്‍ത്താവിനുംകുടുംബാംഗങ്ങള്‍ക്കുമെതിരെ  കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതുമാണ്. കൂടാതെ ഭാര്യക്ക് ജീവനാംശം നല്‍കാത്തതിനാല്‍ തൊടുപുഴ കുടുംബ കോടതിയില്‍ ഭര്‍ത്താവിനെതിരെ വാറണ്ടും ഉള്ളതാണ്.
2024 March 13Keralaaustraliahusbandwifetitle_en: Husband in Australia marries second without wife’s knowledge

By admin

Leave a Reply

Your email address will not be published. Required fields are marked *