കടുത്തുരുത്തി: ഞീഴൂർ ഒരുമ ചാരിറ്റബിൾ ആൻ്റ അഗ്രികൾച്ചറൽ സൊസൈറ്റിയുടെ മെയിൻ ഓഫീസ് ഉദ്ഘാടനം ചെയ്തു . ഉത്‌ഘാടന  ചടങ്ങിൽ വച്ച് 50% സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് വിതരണവും നടത്തി. കൂടാതെ നിർദ്ധന രോഗികൾ ആയ 10 പേർക്ക് ചികിത്സാ സഹായ വിതരണവും നടത്തി. പഞ്ചായത്തംഗം ശരത് ശശി അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ദിലീപ് ഉദ്ഘാടനം നിർവഹിച്ചു.
ഒരുമയുടെ പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ് സ്വാഗതം ആശംസിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ബോബൻ മഞ്ഞളാമല, ജോമോൻ മറ്റത്തിൽ, ഷൈനി സ്റ്റീഫൻ, ശ്രീലേഖ മണിലാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഒരുമയുടെ പുതിയ ഓഫീസിൽ  എല്ലാ ദിവസവും രാവിലെ 11 മുതൽ 3 വരെ വേനൽ ചൂടിന് “ഒരുമയുടെ കരുതൽ” എന്ന പദ്ധതി പ്രകാരം തണ്ണി മത്തൻ ജൂസ്, നാരങ്ങാവെള്ളം, സംഭാരം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനവും നടത്തി. 
നവീകരണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഒരുമയുടെ പഴയ ഓഫീസിൽ ജീവിത യാത്രയിൽ ഒറ്റപ്പെട്ടുപോയ അച്ഛനമ്മമാർക്കായി എല്ലാ വിധ സൗകര്യങ്ങളോടും കൂടി 20 പേരെ ഉൾക്കൊള്ളാൻ പറ്റുന്ന സ്നേഹാലയം എന്ന ഒരുമയുടെ അഭയ കേന്ദ്രം ഒരുമയുടെ വാർഷികത്തിനോട് അനുബന്ധിച്ചു മെയ്‌ 26 ആം തിയതി പ്രവർത്തനം ആരംഭിക്കുമെന്നും ഒരുമയുടെ ഭാരവാഹികൾ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *