കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. മഹബൂലയിലെ തീരദേശറോഡിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ മൂന്ന് പേരും മരിച്ചു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. അപകടമുണ്ടാക്കിയ വാഹനം ഓടിച്ച 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.