കുവൈറ്റ് സിറ്റി: ‘റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റി’നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളും എംബസി മുഖേന നടത്താം. ഇതുമായി എംബസി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചുവടെ:
ഇത് ഒറ്റ പേജ് മാത്രമുള്ള ഡോക്യുമെന്റാണ്. ആറു പേരുകള്‍ വരെ ഒരു റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താം. റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള കൂടുതല്‍ വ്യക്തികള്‍ ഉണ്ടെങ്കിലും, ഓരോ വ്യക്തിക്കും പ്രത്യേകം സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
അപേക്ഷകന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ട്, അപേക്ഷകന്റെയും ബന്ധുക്കളുടെയും (relative(s)) പാസ്‌പോര്‍ട്ടിന്റെയും, സിവില്‍ ഐഡിയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബന്ധം തെളിയിക്കുന്ന രേഖകളുടെ (പാസ്‌പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ) പകര്‍പ്പ് എന്നിവ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ രേഖകളാണ്.
ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന രേഖകളില്‍ പേരുകളില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ്, വിദേശകാര്യമന്ത്രാലയം അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസുകള്‍ അല്ലെങ്കില്‍ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് (RPO) സാക്ഷ്യപ്പെടുത്തിയ നോട്ടറൈസ്ഡ് സത്യവാങ്മൂലം വേണം.
കൂടാതെ, താലൂക്ക് ഓഫീസ്/രജിസ്ട്രാര്‍ ഓഫീസ്/തഹസില്‍ദാര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റ് സംസ്ഥാന സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ( one and same certificate) വേണം. ഈ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പും വിദേശകാര്യമന്ത്രാലയവും അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസുകളോ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസോ (ആര്‍പിഒ) സാക്ഷ്യപ്പെടുത്തിയിരിക്കണം.
പങ്കാളിയുടെ റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന അപേക്ഷകര്‍ക്ക്, അവരുടെ പങ്കാളിയുടെ പേര് പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. സമര്‍പ്പിച്ച രേഖകളെ അടിസ്ഥാനമാക്കിയായിരിക്കും വെരിഫിക്കേഷന് കൂടുതല്‍ രേഖകള്‍ വേണ്ടിവരുമോയെന്ന് നോക്കുക.