ഡൽഹി : പേടിഎം പേയ്‌മെന്‍റ് ബാങ്കിന് ആർ ബി ഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഇടപാടുകള്‍ക്ക് മാർച്ച് 15 വരെ സമയപരിധി നൽകുകയും ചെയ്തിരിയ്ക്കുകയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 1 മുതൽ പുതിയ അക്കൗണ്ട് ഉടമകളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് നിർത്താൻ RBI പേടിഎം പേയ്‌മെന്‍റ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആ അവസരത്തിലും ഫെബ്രുവരി 29 ന് ശേഷവും പേടിഎം ഉപഭോക്താക്കൾക്ക് നിരവധി അവശ്യ സേവനങ്ങൾ നൽകുന്നത് തുടരണമെന്നും ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, മാർച്ച് 15ന് ശേഷം ചില പ്രത്യേക സർവീസുകൾ അവസാനിക്കും. മാർച്ച് 15 ന് ശേഷം ഏതൊക്കെ സർവീസുകൾ പ്രവർത്തിക്കുമെന്നും ഏതൊക്കെ പ്രവർത്തിക്കില്ലെന്നും അറിയാം.
പ്രവർത്തിക്കുന്ന സർവീസുകൾ
Paytm പണം പിൻവലിക്കാൻ കഴിയും
നിങ്ങളുടെ പേടിഎം പേയ്മെന്‍റ്സ് ബാങ്ക് അക്കൗണ്ടിലോ വാലറ്റിലോ നിക്ഷേപിച്ച പണം നിങ്ങൾക്ക് പിൻവലിക്കാന്‍ സാധിക്കും. റീഫണ്ടുകൾ, ക്യാഷ്ബാക്ക്, സ്വീപ്പ്-ഇൻ എന്നിവ പങ്കാളി ബാങ്കുകളിൽ നിന്ന് തുടർന്നും ലഭ്യമാകും. കൂടാതെ, നിങ്ങളുടെ പേടിഎം പേയ്മെന്‍റ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച പലിശയും തുടരും. നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഉള്ളിടത്തോളം കാലം നിങ്ങൾക്ക് പേടിഎം പേയ്മെന്‍റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയും.
Paytm പേയ്‌മെന്‍റ്സ് ബാങ്ക് വാലറ്റ് വഴി നിങ്ങൾക്ക് കടകളില്‍ പണമടയ്ക്കാൻ കഴിയില്ല. നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ വാലറ്റിലുള്ള പണം മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം. നിങ്ങൾക്ക് Fastag ഉപയോഗിക്കാൻ കഴിയും, എന്നാൽ നിങ്ങളുടെ ബാലൻസ് പരിധിയിൽ മാത്രം. നിങ്ങൾക്ക് ഫാസ്ടാഗിൽ പണം കൂടുതല്‍ ചേര്‍ക്കാന്‍ സാധിക്കില്ല.
നിങ്ങൾക്ക് UPI അല്ലെങ്കിൽ IMPS ഉപയോഗിച്ച് നിങ്ങളുടെ Paytm പേയ്‌മെന്‍റ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയും. മാർച്ച് 15 വരെ, നിങ്ങളുടെ നിലവിലുള്ള ബാലൻസിൽ നിന്ന് പ്രതിമാസ OTT പേയ്‌മെന്‍റുകൾ നടത്താം. എന്നാൽ മാർച്ച് 15-ന് ശേഷം, ഈ പേയ്‌മെന്‍റുകൾക്കായി നിങ്ങൾ മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കേണ്ടിവരും.
നിലക്കുന്ന സർവീസുകൾ
1. നിങ്ങളുടെ പേടിഎം അക്കൗണ്ടിലേക്കോ ഫാസ്ടാഗിലേക്കോ വാലറ്റിലേക്കോ കൂടുതൽ പണം നിക്ഷേപിക്കാന്‍ കഴിയില്ല.
2. മറ്റുള്ളവർക്ക് പേടിഎം വഴി പണം അയയ്ക്കാൻ കഴിയില്ല.
3. നിങ്ങളുടെ ശമ്പളമോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ഈ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാൻ നിങ്ങൾക്ക് കഴിയില്ല.
4. Paytm നൽകുന്ന ഫാസ്‌ടാഗിൽ നിന്ന് മറ്റേതെങ്കിലും ഫാസ്‌ടാഗിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല.
5. നിങ്ങൾക്ക് UPI അല്ലെങ്കിൽ IMPS വഴി Paytm പേയ്‌മെന്‍റ്സ് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ കഴിയില്ല.