കോഴിക്കോട്: പൗരത്വനിയമം നടപ്പാക്കാന്‍ പിണറായി വിജയന്റെ അനുവാദം വേണ്ടെന്ന് ബിജെപി നേതാവ് എം ടി രമേശ്.
പിണറായി വിജയന്‍ പറഞ്ഞത് ആന മണ്ടത്തരമാണ്. അദ്ദേഹത്തോട് ചോദിച്ചിട്ട് അല്ല നിയമം നടപ്പിലാക്കുന്നത്. പൗരത്വം കേന്ദ്രനിയമത്തിന്റെ പരിധിയിലുള്ളതാണ്. ആരെയും ഒഴിവാക്കാനാകില്ല.
മതപീഡനം നേരിട്ട കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് നീക്കം. രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന നിയമമല്ല. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം ടി രമേശ് പ്രതികരിച്ചു.
പൗരത്വ ഭേദഗതി നിയമം ഇന്നലെയാണ് നിലവില്‍ വന്നത്. ഇതിന് പിന്നാലെ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു.