പത്തനംതിട്ട: പൂഞ്ഞാറില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ചെമ്മലമറ്റം ടൗണില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തി. ഇതിനെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.