കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പായസ വില്‍പ്പനക്കാരിയായ വീട്ടമ്മയുടെ സ്വര്‍ണമോതിരങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പീരുമേട് പട്ടുമല എസ്റ്റേറ്റ് ഭാഗത്തുള്ള വിഷ്ണു( സജീവ് ബാബു)വാണ് മോഷണം നടത്തി നാല് മാസങ്ങള്‍ക്ക് ശേഷം പിടിയിലായത്.
നവംബര്‍ പന്ത്രണ്ടിനാണ് സംഭവം. വീട്ടമ്മ പായസ വില്‍പ്പനയ്ക്കായി കടയില്‍ നിന്ന് മാറിയ സമയത്തായിരുന്നു മോഷണം. കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണമോതിരങ്ങള്‍ മോഷ്ടിച്ചുകൊണ്ട് ഇയാള്‍ കടന്നുകളയുകയായിരുന്നു. സംഭവശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്‌നാട് നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.