മനാമ: വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കാനുള്ള പരമ്പരാഗത രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും പതിവുപോലെ ബഹ്‌റൈനില്‍ മുഴങ്ങി. തുടര്‍ന്ന് വിവിധ ആരാധനാലയങ്ങളില്‍ ബാങ്ക് വിളികളോടെ ഈ വര്‍ഷത്തെ നോമ്പുതുറയും ആരംഭിച്ചു.
സമയമറിയിക്കാന്‍ മറ്റ് സംവിധാനങ്ങള്‍ ഉണ്ടെങ്കിലും, പീരങ്കി ഉപയോഗിച്ച് നോമ്പുതുറയ്ക്കുള്ള സമയം അറിയിക്കുന്ന രീതി ബഹ്‌റൈനില്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുപോരുന്നുണ്ട്. ആദ്യകാലങ്ങളില്‍ സമയം അറിയിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഇപ്പോള്‍ വിശ്വാസത്തിന്റെ കൂടി ഭാഗമായി മാറി.
‘മദ് ഫ അല്‍ ഇഫ്താര്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്. അറാദ് ഫോര്‍ട്ടിലാണ് എല്ലാ ദിവസവും പീരങ്കി മുഴക്കി നോമ്പ്തുറ സമയം അറിയിക്കുന്നത്. ഇത് കാണാന്‍ നിരവധി പേര്‍ പ്രദേശത്ത് എത്താറുണ്ട്. ബഹ്‌റൈന്‍ ടിവി ഇത് തത്സമായി സംപ്രേക്ഷണം ചെയ്യാറുമുണ്ട്.
വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചതോടെ ബഹ്‌റൈനില്‍ വീടുകളെല്ലാം ദീപാലങ്കാരങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്.