മഴവില്‍ മനോരമയിലെ വെറുതെയല്ലാ ഭാര്യ ഷോയിലൂടെയെത്തി സിരീയലിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയമായ താരമാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലും സജീവമാണ് മഞ്ജു. നിരവധി വിമര്‍ശനങ്ങളും താരം അഭിമുഖീകരിക്കാറുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് പറഞ്ഞുവിട്ടെന്നും മകനെ എവിടെയോ കൊണ്ടുവിട്ടെന്നുമുള്ള ഭര്‍ത്താവിനേയും മകനേയും കുറിച്ച് വന്ന കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. 
”ബോട്ടിംഗ് സമയത്തായിരുന്നു കമന്റ് കണ്ടത്. എന്റെ തലയിലോട്ടൊക്കെ ബി.പി. ഇരച്ച് കയറുമ്പോലെ തോന്നി. വല്ലാതെ വിറച്ച് പോയി. പുള്ളി വൃത്തികേടൊന്നും അല്ല എഴുതിയിരിക്കുന്നത്. ‘ഭര്‍ത്താവിനെ ഗള്‍ഫിലോട്ട് പറഞ്ഞുവിട്ട കല്യാണം. ഉള്ളൊരു ആണ്‍കുട്ടിയെ എവിടെയോ കൊണ്ടുവിട്ടു’, എന്നായിരുന്നു കമന്റ്. 
ഇതെന്നില്‍ ഭയങ്കര വേദനയുണ്ടാക്കി. ഷാനിഷേ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത്? ഷാനിഷിന് എന്ത് അറിയാം എന്നെപ്പറ്റി? ഈ കാണുന്ന വീഡിയോ, സീരിയലിലൂടെ കാണുന്ന എന്നെ അല്ലാതെ വേറെന്ത് അറിയാം എന്നെപ്പറ്റി? ഞാന്‍ എന്റെ ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് പറഞ്ഞുവിട്ടു. അദ്ദേഹത്തെ ആട്ടിപ്പായിച്ചെന്ന് എവിടേലും വന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? ഞങ്ങള്‍ തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. പലതും.. അതെനിക്ക് പുറത്തുപറയാന്‍ താല്‍പര്യമില്ല. അദ്ദേഹത്തിനും അത് താല്‍പര്യമില്ല.
ഉള്ള ആണ്‍കുട്ടിയെ കൊണ്ട് കളഞ്ഞെന്ന് പറയാന്‍ എന്ത് അധികാരമാണ് തനിക്കുള്ളത്? എന്താണ് നിങ്ങളുടെ മാന്യത. നിങ്ങള്‍ക്കും ഒരു ഭാര്യയും കുട്ടിയുമുണ്ട്. ഷാനിഷിന് അറിവില്ലെങ്കില്‍ ഭാര്യ അയാളെ പറഞ്ഞ മനസിലാക്കണം. ഇങ്ങനെ ഒരിക്കലും ഒരമ്മയോട് പറയാന്‍ പാടില്ല. നിങ്ങളെ പോലെ ഭാര്യയ്ക്ക് കൊണ്ടുകൊടുത്ത് കഴിയുന്ന ആളല്ല ഞാന്‍. വളരെ കഷ്ടപ്പെട്ട് കുടുംബം നോക്കുന്ന സ്ത്രീയാണ്. എന്റെ മകന്‍ സന്തോഷമായിട്ട് ആസ്വദിച്ച് ഞാന്‍ പണിത എന്റെ വീട്ടില്‍ ജീവിക്കുന്നുണ്ട്. അവന് വേണ്ടി ഞാന്‍ പണി കഴിപ്പിച്ച വീട്ടില്‍ സമാധാനത്തോടും സന്തോഷത്തോടും അവന്റെ ഗ്രാന്റ്പാരന്‍സിനൊപ്പം കഴിയുന്നു.
ദയവ് ചെയ്ത് കാര്യങ്ങള്‍ അറിയാതെ ഒരു പെണ്ണിനെ, അമ്മയെ, കഷ്ടപ്പെടുന്നൊരു സ്ത്രീയെ ഒരിക്കലും ഇങ്ങനെ പറയരുത്. നിങ്ങളുടെ ജീവിതത്തിലെ ശീലങ്ങളാണ് ഇങ്ങനെ വിളിച്ച് പറയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതാണോ നിങ്ങളുടെ അച്ഛനും അമ്മയും പഠിപ്പിച്ചത്? നിങ്ങള്‍ക്കും ഇല്ലേ ഒരമ്മ. ആ അമ്മ നിങ്ങളെ കഷ്ടപ്പെട്ടല്ലേ വളര്‍ത്തിയത്. നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയെയും കുട്ടിയെയും കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ് പോയെന്നാണോ പറയുന്നത്. നിങ്ങളുടെ ഭാര്യയോട് ഭയങ്കര സഹതാപം തോന്നുന്നുണ്ട്…” 
 

By admin

Leave a Reply

Your email address will not be published. Required fields are marked *