തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്തുനിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാഗര്‍കോവിലില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയതെന്നാണ് വിവരം. രാത്രിയോടെ ബന്ധുക്കളെത്തി കുട്ടിയെ തിരികെ കൊണ്ടുവന്നു. മാതാപിതാക്കളെ അറിയിക്കാതെ നാഗർകോവിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്.