കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ കുവൈത്ത് പൗരത്വം പിന്‍വലിച്ചത് 30 പേരുടെ. പുതിയതായി ഒമ്പത് പേരുടെ പൗരത്വം പിന്‍വലിക്കുന്നതിന് കുവൈത്ത് ദേശീയ അന്വേഷണ ഉന്നത സമിതി പുറപ്പെടുവിച്ച തീരുമാനങ്ങള്‍ മന്ത്രിതല കൗണ്‍സില്‍ അംഗീകരിച്ചു. ഇതില്‍ ഒരു അമേരിക്കക്കാരന്‍ ഉള്‍പ്പെടെ ആറു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. ഇതില്‍ ഒരു അമേരിക്കന്‍ വനിത 2006ലാണ് പൗരത്വം നേടിയത്.
വഞ്ചനയിലൂടെ പൗരത്വം നേടിയവരുടെയും, അന്തിമ കോടതി വിധികളാല്‍ ശിക്ഷിക്കപ്പെട്ടവരുടെയും പൗരത്വം പിന്‍വലിക്കാന്‍ ദേശീയ അന്വേഷണ സമിതി ഏതാനും ദിവസം മുമ്പ് തീരുമാനമെടുത്തിരുന്നു. ഇവരില്‍ ചിലര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ്. ഇത്തരക്കാരുടെ പൗരത്വം പിന്‍വലിച്ചതോടെയാണ് ഒരാഴ്ചയ്ക്കിടെ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 30 ആയത്.
കള്ളപ്പണക്കാര്‍, നിയമം ലംഘിച്ച് പൗരത്വം നേടിയവര്‍ എന്നിവരെ കണ്ടെത്തുന്നതിനായി വ്യാപകമായ അന്വേഷണമാണ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.