തിരുവനന്തപുരം: ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ ഒരു സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല.
2019 ഏപ്രിൽ മാസത്തിൽ തന്നെ കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.