ചെന്നൈ: നടൻ ആർ ശരത് കുമാർ നേതൃത്വത്തിലുള്ള അഖിലേന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) പാർട്ടി ബിജെപിയിൽ ലയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ കൂടുതൽ ശക്തിപ്രകടനം കാഴ്ചവെക്കുന്നതിനാണ് ബിജെപിയുടെ ഈ നീക്കം

.സമത്വ കക്ഷി ബിജെപിക്കൊപ്പം ചേരുമെന്ന് നേരത്തെ വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ഔദ്യോഗിക ലയനമാണ് ഇന്ന് ചെന്നൈയിൽ വെച്ച് നടന്നത്.
“ഇത് ജനങ്ങൾക്ക് വേണ്ടിയാണ്. ഇത് രാജ്യത്തിന് വേണ്ടിയാണ്. രാജ്യതാൽപര്യത്തിന് വേണ്ടി നമ്മൾ പ്രവർത്തിക്കണം. ഈ തീരുമാനത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്” ശരത് കുമാർ പറഞ്ഞു. രണ്ട് റൗണ്ട് ചർച്ചകൾക്കൊടുവിലാണ് ലയന തീരുമാനം ഇരുപാർട്ടികൾക്കും എടുക്കാൻ സാധിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed