തിരുവനന്തപുരം: സിഎഎ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ (ചൊവ്വ) യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ബി.ജെ.പി പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ കോൺഗ്രസും യുഡിഎഫും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡി പ്രഖ്യാപിച്ച പൗരത്വ ഭേദഗതി നിയമം ഇന്ത്യാ മുന്നണി ഭരണത്തിൽ വരുന്നതോടെ അറബിക്കടലിലേക്ക് വലിച്ചെറിയുമെന്ന് കെ. സുധാകരന്‍ എംപി പറഞ്ഞു. മനുഷ്യനെ വേർതിരിക്കുന്ന ഈ നിയമം നടപ്പിലാക്കാൻ നമ്മുടെ ശരീരത്തിൽ രക്തമുള്ള കാലത്തോളം അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.