ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താർ സമയങ്ങളിൽ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ഇനി പീരങ്കി ശബ്ദം മുഴങ്ങും. ഷാർജയിലെ അഞ്ച് സ്ഥലങ്ങളിൽ പരമ്പരാഗത റംസാൻ പീരങ്കികൾ സ്ഥാപിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു.
നിരവധി അറബ്, മുസ്ലീം രാജ്യങ്ങളിൽ ഇഫ്താർ സമയം പ്രഖ്യാപിക്കാൻ പീരങ്കികൾ ഉപയോഗിച്ചിരുന്നത് ഒരു ആചാരമാണെന്ന് ഷാർജ പോലീസ് പറഞ്ഞു. ഇഫ്താർ സമയം പ്രഖ്യാപിക്കാൻ നിരവധി ആളുകൾ പീരങ്കികൾ മുഴങ്ങുന്ന സ്ഥലങ്ങളിൽ ഒത്തുകൂടുകയും ചെയ്യും.
പീരങ്കി മുഴങ്ങുന്നത് കാണാൻ വരുന്നവരോട് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ വാഹനങ്ങൾ നടുറോഡിൽ പാർക്ക് ചെയ്യരുതെന്ന് ഷാർജ പോലീസ് ആവശ്യപ്പെട്ടു.
അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ സിറ്റി, ഹിസൺ അൽ ദൈദ്, സെൻട്രൽ റീജിയൻ, ക്ലോക്ക് ടവർ, കൽബ സിറ്റി, ഖോർ ഫക്കൻ ആംഫി തിയേറ്റർ, ഖോർ ഫക്കൻ, ദിബ്ബ അൽ ഹിസ്ൻ കോംപ്രിഹെൻസീവ് സെൻ്റർ സ്ക്വയർ, ദിബ്ബ അൽ ഹിസ്ൻ തുടങ്ങിയ ഇടടങ്ങളിലാണ് പീരങ്കികൾ മുഴങ്ങുക.